ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 670 മില്യണ്‍ കവിഞ്ഞതായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലായില്‍ ഇത് 650 മില്യണ്‍ ആയിരുന്നു. ലാന്‍ഡ്‌ലൈന്‍ സബ്‌സക്രൈബൈര്‍സിന്റെ എണ്ണം 706 മില്യണ്‍ കടന്നു.

മൊബൈല്‍ കണക്ഷനില്‍ ഭാരതി എയര്‍ടെല്ലാണ് മുമ്പില്‍ നില്‍ക്കുന്നത്. രാജ്യത്ത് എയര്‍ടെല്‍ കണക്ഷന്‍ ഉള്ളവരുടെ എണ്ണം 141.25 മില്യണാണ്. 1.61 മില്യണ്‍ കണക്ഷനോടെ ഐഡിയയും 1.98 മില്യണ്‍ കണക്ഷനോടെ എയര്‍സെല്ലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

Subscribe Us: