ന്യൂദല്‍ഹി: അനുവദിച്ച സര്‍ക്കിളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ഐഡിയ, സ്‌പൈസ് മൊബൈല്‍ കമ്പനികളെ പ്രശ്‌നത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടുകമ്പനികളുടേയും ലൈസന്‍സ് റദ്ദുചെയ്യാന്‍ വരെ കേന്ദ്ര ടെലികോം മന്ത്രാലയം തയ്യാറെടുക്കുന്നുണ്ട്.

കര്‍ണാടക സര്‍ക്കിളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാണ് ഐഡിയക്ക് ടെലികോം മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശ് സര്‍ക്കിളില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാണ് സ്‌പൈസ് മൊബൈലിന് നോട്ടീസ് ലഭിച്ചത്.

നേരത്തേ 2008ല്‍ സ്‌പൈസ് മൊബൈല്‍ ഐഡിയ വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. എ.രാജ ടെലികോം മന്ത്രിയായിരിക്കുമ്പോഴാണ് ഐഡിയ-സ്‌പൈസ് കച്ചവടം നടന്നത്. 60 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാന്‍ കമ്പനികളോട് കര്‍ശമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.