ന്യൂദല്‍ഹി: ലൈസന്‍സ് ലഭിച്ചിട്ടും സേവനം ആരംഭിക്കാനാകാത്തത് ഐഡിയ, സ്‌പൈസ് മൊബൈല്‍ കമ്പനികളെ കുഴക്കുന്നു. സേവനം ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടു കമ്പനികളുടേയും ലൈസന്‍സ് റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഡിയയുടേയും സ്‌പൈസ് മൊബൈലിന്റേയും ലൈസന്‍സ് റദ്ദാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക, പഞ്ചാബ്, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ലൈസന്‍സായിരിക്കും റദ്ദുചെയ്യുക.

Subscribe Us:

2008ല്‍ ഐഡിയ സ്‌പൈസ് മൊബൈലിനെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിന് ടെലികോം മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അനുമതി ലഭിച്ചിരുന്നില്ല.