കൊച്ചി: ഐഡിയ സെല്ലുലാര്‍ കേരളത്തിലെ നമ്പര്‍ വണ്‍ മൊബൈല്‍ ഓപറേറ്റര്‍. കേരളത്തില്‍ ഐഡിയ വരിക്കാരുടെ എണ്ണം 70 ലക്ഷം കവിഞ്ഞിരിക്കയാണെന്ന് അടുത്ത് പുറത്ത് വന്ന മാര്‍ക്കറ്റ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റ് ഷെയറിലും വരുമാനത്തിലും ഐഡിയ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ഐഡിയ 2004ലാണ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കുറഞ്ഞ നാള്‍കൊണ്ട് സമര്‍ഥമായി ടെലിഫോണ്‍ ഉപഭോക്താക്കളുടെ ഇടയിലേക്ക് നുഴഞ്ഞു കയറാന്‍ കഴിഞ്ഞുവെന്നതാണ് ഐഡിയയുടെ പ്രത്യേകത. 3280 പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോള്‍ ഐഡിയയുടെ സേവനം ലഭ്യമാണ്.

കേരളത്തില്‍ ഐഡിയയുടെ വളര്‍ച്ച അഭിമാനകരമാണെന്ന് ഐഡിയയുടെ കേരള സര്‍ക്കിള്‍ ഹെഡ് വിനു വര്‍ഗ്ഗീസ് വ്യക്തമാക്കി.