ഐഡിയ സെല്ലുലാറിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഐഡിയ ID 918 ജൂണ്‍ 15 ന് വിപണിയിലെത്തും.

ആന്‍ഡ്രോയിഡ് 2.3 വേര്‍ഷനാണ് പുതിയ സ്മാര്‍ട്ട് ഫോണിലുള്ളത്. 3.2 ഇഞ്ച് WGA ശേഷിയുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 3.2 എം.പി ക്യാമറ, 150 എം.ബി ഇന്റേണല്‍ സ്റ്റോറേജ്, 512 എം.ബി റാം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. മൈക്രോ എസ്ഡി ഉപയോഗിച്ച് 32 ജിബി  എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ലഭ്യമാകും.

കൂടാതെ വൈഫൈ, 3ജി, ജി.പി.എസ് എന്നിവയുംID 918 ല്‍ ലഭ്യമാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം വ്യത്യസ്തമായ നിറങ്ങളിലുള്ള ബാക്ക് കവറും ലഭ്യമാണ്. 5,994 രൂപയാണ് ഇതിന്റെ വില.

ഐഡിയയുടെ മൂന്നാമത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണാണ് ID 918. ഐഡിയ ബ്ലേഡ്, ID 280 എന്നിവയാണ് ഇതിനുമുമ്പ് ഇറങ്ങിയ ഐഡിയ സ്മാര്‍ട്ട് ഫോണുകള്‍.

ID 918 പ്രത്യേകതകള്‍ :

*  ഡിസ്‌പ്ലേ : 3.2 ഇഞ്ച്, 262K കളര്‍, 480*800 പിക്‌സല്‍

*  മെമ്മറി     : 150 എം.ബി ഇന്റേണല്‍ സ്റ്റോറേജ്, 512 എം.ബി റാം, 32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

*  ജി.പി.ആര്‍.എസ്, എഡ്ജ്, 3ജി, WLAN, യുഎസ്ബി, ബ്ലൂട്ടൂത്ത്.

*ക്യാമറ       :3.2 എം.പി

*ബാറ്ററി കപ്പാസിറ്റി 1300 mAh