എഡിറ്റര്‍
എഡിറ്റര്‍
8,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റുമായി ഐഡിയ
എഡിറ്റര്‍
Friday 29th November 2013 1:31pm

Aurus-4

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുമായി ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ രംഗത്തെത്തി. ഐഡിയയുടെ 3ജി സ്മാര്‍ട്ട്‌ഫോണ്‍ സീരീസായ ഓറസിന്റെ ഏറ്റവും പുതിയ പതിപ്പാണിത്.

ഓറസ് 4 എന്ന് പേരിട്ടിട്ടുള്ള സ്മാര്‍ട്ട്‌ഫോണിന് 8,999 രൂപയാണ് വില.

4.5 ഇഞ്ച് ഡിസ്‌പ്ലേ, 1.3 ജിഗാ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ എന്നിവയാണ് ഓറസ് 4-ല്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് ജെല്ലിബീനാണ് സോഫ്റ്റ് വെയര്‍. ബാറ്ററി 1800 എം.എ.എച്ച്.

പ്രൈമറി ക്യാമറ 5 എം.പിയാണ്. വീഡിയോ കോളിങ് സൗകര്യവുമുണ്ട്.

‘ഇന്ത്യയിലെ ടെക് സാവിയായ ചെറുപ്പക്കാര്‍ക്ക് മുമ്പിലുള്ള ഏറ്റവും വലിയ തടസം സ്മാര്‍ട്ട്‌ഫോണുകളുടെ ഉയര്‍ന്ന വിലയാണ്. ഹൈ എന്‍ഡ് ഫീച്ചറുകളുള്ള 3ജി ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് അവതരിപ്പിക്കുന്നതിലൂടെ ഈയൊരു വിടവ് നികത്താനാണ് ഐഡിയ ശ്രമിക്കുന്നത്.’ ഐഡിയ സെല്ലുലാറിന്റെ മുഖ്യ മാര്‍ക്കറ്റിങ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു.

കഴിഞ്ഞയിടയ്ക്ക് അഞ്ച് ഇഞ്ചിന്റെ സ്മാര്‍ട്ട്‌ഫോണായ അള്‍ട്ര ഐഡിയ വിപണിയിലെത്തിച്ചിരുന്നു. 3.5, 4, 4.5 ഇഞ്ച് വിഭാഗങ്ങളിലായി ഏകദേശം ആറ് ലക്ഷത്തോളം ഡിവൈസുകള്‍ കമ്പനി ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്.

ഐഡിയയുടെ പ്രധാന റീട്ടെയ്ല്‍/സര്‍വീസ് ഔട്ട്‌ലെറ്റുകളിലൂടെയായിരിക്കും ഇത് വില്‍പനയ്‌ക്കെത്തുക. കേരളം ഉള്‍പ്പെടെയുള്ള ഐഡിയയുടെ പ്രധാന 3ജി മാര്‍ക്കറ്റുകളിലാണ് ഓറസ് 4 ആദ്യം വില്‍പനയ്‌ക്കെത്തുക.

ഐഡിയയ്ക്ക് രാജ്യത്ത് ആകെ 128 മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്.

Advertisement