എഡിറ്റര്‍
എഡിറ്റര്‍
ഐഡിയ-വോഡഫോണ്‍ ലയനത്തിന് ഔദ്യോഗിക ധാരണയായി
എഡിറ്റര്‍
Monday 20th March 2017 10:59am

മുംബൈ: രാജ്യത്തെ മുന്‍നിര ടെലകോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള യാഥാര്‍ത്ഥ്യമായി. ഇരു കമ്പനികളും ലയിക്കാന്‍ ഔദ്യോഗിക ധാരണയിലെത്തി. ലയനത്തോടെ രാജ്യത്തെ മൂന്നിലൊന്ന് ഉപഭോക്താക്കളും പുതിയ കൂട്ടുകെട്ടിന് കീഴിലുള്ള വരിക്കാരാകും.

ലയന ധാരണ പ്രകാരം 45 ശതമാനം ഓഹരികള്‍ വോഡഫോണിന് സ്വന്തമാകും. 26 ശതമാനം ഓഹരിയാണ് ഐഡിയയ്ക്ക് ഉണ്ടാവുക. രണ്ട് കമ്പനികള്‍ക്കും മൂന്ന് വീതം ഡയറക്ടര്‍മാരെ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യാം.


Also Read: ‘വന്‍മതിലല്ല, അതുക്കും മേലെ’; ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ച്വറി നേട്ടം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ട്


കമ്പനിയുടെ ചെയര്‍മാനെ നിശ്ചയിക്കുക ഐഡിയയാണ്. എന്നാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്നിവരെ നിയമിക്കുന്നതിന് രണ്ട് കമ്പനികളുടേയും അംഗീകാരത്തോടെയായിരിക്കും.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തിയ കനത്ത വെല്ലുവിളി നേരിടാനാണ് രണ്ട് കമ്പനികളും ഒന്നാകുന്നത്. ഐഡിയയും വോഡഫോണും തമ്മില്‍ ലയിച്ചെങ്കിലും ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ വോഡാഫോണിനുള്ള ഓഹരികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

Advertisement