ഇടുക്കി: മാധവ് ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെ ഇടുക്കി രൂപതയുടെ ഇടയലേഖനം. കര്‍ഷകരെ ഉന്മൂലനം ചെയ്യാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നിലെന്ന് ഇടയലേഖനത്തില്‍ പറയുന്നു.

Ads By Google

കാര്‍ഷിക മേഖലയേയും ജനജീവിതത്തേയും ബാധിക്കുന്ന റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇടുക്കിയുടെ വികസനത്തെ റിപ്പോര്‍ട്ട് ദോഷകരമായി ബാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇടുക്കിയിലെ കര്‍ഷകര്‍ കുടിയൊഴിയേണ്ടി വരും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍  തീവ്രനിലപാടുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പരിസ്ഥിതി മൗലിക തീവ്രവാദം അംഗീകരിക്കാനില്ല.

ഈശ്വര വിശ്വാസത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തെ കാണണമെന്നാണ് സഭയുടെ നിലപാട്. ഇടയലേഖനത്തില്‍ പറയുന്നു.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള മാര്‍ഗരേഖയാണ് മാധവ് ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട്.