കൊച്ചി: ടെലിവിഷന്‍ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായി ഇടവേള ബാബുവിനെ തിരഞ്ഞെടുത്തു. രവി വള്ളത്തോളിനെയും എം.ആര്‍ ഗോപകുമാറിനെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.  ദിനേശ് പണിക്കര്‍ (ജനറല്‍ സെക്രട്ടറി), പൂജപ്പുര രാധാകൃഷ്ണന്‍ (സെക്രട്ടറി), എംസ് മണക്കാട് (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. ഔദ്യോഗിക പാനല്‍ എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്.

പ്രവീണ്‍കുമാര്‍, മായാ മൗഷ്മി, യതി കുമാര്‍, മായാ വിശ്വനാഥ്, യദു കൃഷ്ണന്‍, സോണി ശരത്ദാസ്, കാലടി ഓമന, കുമാര്‍ കവടിയാര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. 2012-2014 വര്‍ഷത്തേക്കാണു തെരഞ്ഞെടുപ്പ്. പുതിയ ഭരണ സമിതി ജൂലൈ ഒന്നിനു ചുമതലയേല്‍ക്കും.