തൃശൂര്‍: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. ടോള്‍പിരിവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാരും ദേശീയപാതാ അധികൃതരും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ടോള്‍പിരിവ് പുനരാരംഭിക്കുകയുളളു.

ഇന്നലെയാണ് മണ്ണൂത്തി- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍പിരിവ് ആരംഭിച്ചത്. ടോള്‍ പിരിവ് തുടങ്ങുന്നതിന് മുമ്പ് തന്നെ സി.പി.ഐ. എം.എല്‍ പ്രവര്‍ത്തകര്‍ ടോള്‍ബൂത്ത് അടിച്ചുതകര്‍ത്തു. ഏറണാകുളം ഭാഗത്തേക്കുള്ള പാതയുടെ ഇരുവശത്തെ അഞ്ച് ബൂത്തുകള്‍ ഇവര്‍ തകര്‍ത്തു.  സംഭവവുമായി ബന്ധപ്പെട്ടു പത്തു സി.പി.ഐ എം.എല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ടോള്‍പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

Subscribe Us:

ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് പുതുക്കാട് നിയോജകമണ്ഡലത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Malayalam News

Kerala News in English