supreme-court_ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ഡിസംബര്‍ ആദ്യവാരം അന്തിമവാദം കേള്‍ക്കും. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പ്രതിയായ കേസാണിത്.

കേസില്‍ ആവശ്യമായ മുഴുവന്‍ രേഖകളും ഉടന്‍ ഹാജരാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വാദം കേള്‍ക്കുമ്പോള്‍ താന്‍ ബഞ്ചില്‍ ഉണ്ടാകില്ലന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി സദാശിവവും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കേണ്ടത്.

Subscribe Us:

സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ കേസാണിതെന്നും അതിനാല്‍ കേസ് അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞമാസമാണ് വി എസ് സ്വന്തം പേരില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസിന്റെ വിധി വൈകുന്നത് ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.