കൊച്ചി: ഇടക്കൊച്ചിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് മന്ത്രി എസ് ശര്‍മ വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ പദ്ധതിപ്രദേശം സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇടക്കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയത്തിനായി വന്‍തോതില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചിട്ടുണ്ടെന്ന് പരിസ്ഥിതിവാദികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു.