എഡിറ്റര്‍
എഡിറ്റര്‍
ഡിസംബര്‍ ഒന്നുമുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
എഡിറ്റര്‍
Friday 2nd November 2012 10:56am

ന്യൂദല്‍ഹി: ഡിസംബര്‍ ഒന്നുമുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാകുന്നു. ട്രെയിനിലെ എല്ലാ ക്ലാസ് യാത്രക്കാരും ഡിസംബര്‍ ഒന്നുമുതല്‍ തിരച്ചറിയല്‍ കാര്‍ഡും ടിക്കറ്റും സൂക്ഷിക്കണമെന്നാണ് റെയില്‍വേ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

വ്യാജ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതും യാത്രക്കാരുടെ യാത്രക്കാരുടെ സുരക്ഷയ്ക്കും വേണ്ടിയാണ് പുതിയ നടപടി.

Ads By Google

നിലവില്‍ ട്രെയിന്‍ യാത്രക്ക് ടിക്കറ്റ് മാത്രം മതി. എ.സി കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ മാത്രമാണ് ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കേണ്ടത്.

യാത്രക്കാര്‍ ഫോട്ടോ പതിപ്പിച്ച തിരച്ചറിയല്‍ കാര്‍ഡും കൂടാതെ,  പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫോട്ടോയും ക്രമന നമ്പറുമുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ദേശസാല്‍ക്കൃത ബാങ്കുകളുടെ ഫോട്ടോപതിച്ച പാസ്ബുക്ക്, ഫോട്ടോ ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിഗണിക്കും.

Advertisement