എഡിറ്റര്‍
എഡിറ്റര്‍
‘വിവാഹ ചടങ്ങ്; വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്’; മെട്രോ വിഷയത്തില്‍ മോദിയെ ട്രോളി ഐ.സി.യു
എഡിറ്റര്‍
Wednesday 14th June 2017 8:59pm

 

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നു മെട്രോമാന്‍ ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്നു വന്നത്. ട്രോളുകളിലൂടെ സമകാലിക വിഷയങ്ങളോട് പ്രതികരിക്കുന്ന സോഷ്യല്‍ മീഡിയയും വിഷയത്തില്‍ പ്രതികരണനുമായി രംഗത്തെത്തി കഴിഞ്ഞു.


Also read ‘എന്റെ അച്ഛനെവിടെ സര്‍ക്കാരെ?’; മുഖ്യമന്ത്രിയുടെ വരവു കാത്ത് മന്ദ്‌സോറില്‍ രുദ്രാ സിങ് ഇരുന്നു; തനിച്ചാക്കി പോയ അച്ഛന്റെ ചിത്രവുമായി


ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇന്റര്‍ നാഷണല്‍ ട്രോള്‍ യൂണിയനും വിഷയത്തില്‍ ശക്തമായി തന്നെ ഇടപെട്ട് കഴിഞ്ഞു. തങ്ങളുടെ പതിവ് രീതിയിലുള്ള ട്രോളിനു പുറമേ ഇത്തവണ ഔദ്യോഗിക ബ്ലോഗില്‍ ‘വാര്‍ത്ത’യെഴുതിയാണ് ഐ.സി.യു വിഷയത്തില്‍ പ്രതികരിച്ചത്.

ബ്ലോഗില്‍ വന്ന ‘വാര്‍ത്ത’ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. 2 മണിക്കൂര്‍ കൊണ്ട് 6.7 k ലൈക്കും നിരവധി ഷെയറുകളും കമന്റുകളുമാണ് ‘വിവാഹ ചടങ്ങ്; വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയ്ക്ക് ലഭിച്ചിരിക്കുന്നത്. അനൂപ് കുമാറാണ് ‘വാര്‍ത്ത’ തയ്യാറാക്കിയിരിക്കുന്നത്.


Dont miss  ‘ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസം’: ഇതിന് നിന്നുകൊടുക്കാന്‍ സൗകര്യമില്ല എന്ന് പറയാന്‍ ഒരു ചങ്ക് എങ്കിലും ഉള്ള മുഖ്യമന്ത്രി ഉണ്ടാകണമെന്ന് ഹരീഷ് വാസുദേവന്‍


‘വിവാഹ ചടങ്ങ്; വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്’
സുരക്ഷാ പ്രേശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു

വധുവിന്റെ അച്ഛന്‍..വരന്റെ സഹോദരി തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ട അപ്രധാനികളില്‍ പെടും . പകരം വെങ്കയ്യ നായിഡു …മേയര്‍ അമ്മിണി … നാഗാലാന്‍ഡ് ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും .

പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കില്‍ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു .

കലൂര്‍ AJ ഹാളില്‍ വെച്ച് നടത്തേണ്ടിയിരുന്ന വിവാഹം SPGയുടെ നിര്‍ദേശപ്രകാരം കൊച്ചി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയിരുന്നു . മഴ മൂലം വിവാഹം ഉപേക്ഷിക്കേണ്ടി വന്നാല്‍ DUCKWORTH LEWIS നിയമപ്രകാരം ബിജെപിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു’

Advertisement