തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) സമിതി രൂപീകരിച്ചു. ഡയറക്ടര്‍ ഡോ.വിശ്വമോഹന്‍ കട്ടോച്ച് ചെയര്‍മാനായുള്ള സമിതിയില്‍ പത്ത് അംഗങ്ങളാണുള്ളത്.

അതിനിടെ എന്‍ഡോസള്‍ഫാനെക്കുറിച്ച് വിശകലനം ചെയ്യുന്നതായി കേന്ദ്രവനം-പരിസ്ഥിതി വകുപ്പ് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന് അനുകൂലപ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി കെ വി തോമസിനെതിരായ നിലപാട് കെ പി സി സി ശക്തമാക്കി. മന്ത്രിയുടെ നിലപാട് തിരുത്തണമെന്ന് കഴിഞ്ഞദിവസം കെ പി സി സി ആവശ്യപ്പെട്ടിരുന്നു.