ദുബൈ: സമഗ്രതക്ക് ഇസ്‌ലാം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് യു.എ.ഇ തല പണ്ഡിത സംഗമം ഒരുക്കുന്നു. നാഷണല്‍ കമ്മിറ്റി സംഘടനാ ശാക്തീകരണത്തിന്റെയും ദഅ്‌വാ പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിന്റെയും ഭാഗമായാണ് ജൂലൈ ഒന്നിന് ദുബൈ മര്‍കസില്‍ പണ്ഡിത സംഗമം സംഘടിപ്പിക്കുന്നത്.

മതപഠനത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള പണ്ഡിതര്‍ ഐ.സി.എഫ് യൂനിറ്റ് കമ്മിറ്റി മുഖേന രജിസ്‌ട്രേഷന്‍ നടത്തിയാണ് സംഗമത്തില്‍ പങ്കെടുക്കുക. ഉച്ച കഴിഞ്ഞു 2.30ന് ആരംഭിക്കുന്ന സംഗമത്തില്‍ വിവിധ സെഷനുകളും സംശയ നിവാരണം, ചര്‍ച്ചാവേദി എന്നിവ ഒരുക്കിയിട്ടുണ്ട്.

കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സമാപന സംഗമത്തില്‍ സമസ്തയുടെ സമുന്നത നേതാക്കള്‍ സംബന്ധിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പണ്ഡിതര്‍ യൂനിറ്റ്/സെന്റര്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തണമെന്ന് സംഘാടക സമിതി അറിയിച്ചു. 0507759362 0507680761