എഡിറ്റര്‍
എഡിറ്റര്‍
ഹയാന്‍ ചുഴലിക്കാറ്റ് : ഫിലിപ്പീന്‍സ് ജനതയ്ക്ക് ഖത്തര്‍ ഐ.സി.എഫിന്റെ സഹായം കൈമാറി
എഡിറ്റര്‍
Friday 29th November 2013 2:05am

ICF

ദോഹ: ഹയാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഫിലിപ്പീന്‍സ് ജനതയ്ക്ക് ഖത്തര്‍ ഐ.സി എഫിന്റെ സഹായം. ഖത്തര്‍ ഐ.സി.എഫ് ക്ഷേമകാര്യ സമിതിയുടെ കീഴില്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച മൂന്നു ടണ്ണോളം വസ്ത്രങ്ങളാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. ഇത് ഖത്തറിലെ ഫിലിപ്പീന്‍സ് എംബസ്സിക്ക് കൈമാറി.

ആകസ്മികമായ ദുരന്തത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാതായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉദ്ദേശിച്ചു ഖത്തറിലെ ഫിലിപ്പീന്‍സ് എംബസ്സിയുമായി സഹകരിച്ചു കൊണ്ടായിരുന്നു വസ്ത്ര ശേഖരണം.

ഖത്തര്‍ ഗവണ്‍മെന്റിനെ കൂടാതെ രാജ്യത്ത് നിന്നും ദുരന്തബാധിതര്‍ക്കായി സഹായഹസ്തം നീട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ പൊതുജന കൂട്ടായ്മയാണ് ഐ.സി.എഫ്. ശേഖരിച്ച വസ്ത്രങ്ങള്‍ കൈമാറാനായെത്തിയ ഐ.സി.എഫ് സംഘത്തെ ഫിലിപ്പീന്‍സ് എംബസി കള്‍ച്ചറല്‍ ഓഫീസര്‍ റിച്ചാര്‍ഡ് ബില്ലേഡോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഐ.സി.എഫ് നാഷണല്‍ സെന്‍ട്രല്‍ നേതാക്കളായ അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുസ്സലാം പാപ്പിനിശ്ശേരി, മുഹമ്മദ് ഷാ ആയഞ്ചേരി, ഹാരിസ് വടകര, ബഷീര്‍ വടക്കൂട്ട്, ഹബീബ് മാട്ടൂല്‍, ഇസ്മാഈല്‍ വടകര, അബ്ദുല്ലത്തീഫ് പയ്യോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisement