Administrator
Administrator
ഐസ്‌ക്രീം കേസ്: ജസ്റ്റിസ് നാരായണക്കുറുപ്പിനെ ചോദ്യം ചെയ്തു
Administrator
Saturday 7th May 2011 3:24pm

justice narayana kurup questioned in ice cream caseതിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് നാരായണക്കുറുപ്പിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഏറണാകുളം പുല്ലേപ്പടി ക്രോസ് റോഡിലെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് നാരായണക്കുറുപ്പ്. അദ്ദേഹത്തിനെക്കൂടാതെ ജസ്റ്റിസ് തങ്കപ്പനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. തങ്കപ്പനെ കഴിഞ്ഞ ദിസവം ചോദ്യം ചെയ്തിരുന്നു. തങ്കപ്പനെ ചോദ്യം ചെയ്ത അതേ സംഘമാണ് നാരായണക്കുറുപ്പിനെയും ചോദ്യം ചെയ്യുന്നത്

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കെ.എ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ജസ്റ്റിസ് തങ്കപ്പനെയും ജസ്റ്റിസ് നാരായണനെയും സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തതെന്ന് കെ.എ റഊഫ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട റഊഫ് തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.തങ്കപ്പന്‍ വ്യക്താക്കിയിരുന്നു. താന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് തങ്കപ്പന്‍ പറഞ്ഞു.

Advertisement