തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ റഊഫ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു.

എ.ഡി,ജി.പി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്. കുഞ്ഞാലിക്കുട്ടിയെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.

എന്നാല്‍ തന്നെ ചോദ്യംചെയ്തില്ലെന്ന വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്. തന്നെയാരും ചോദ്യംചെയ്തില്ലെന്നും ചില നിര്‍ണായക തെളിവുകള്‍ നല്‍കാനാണ് തിരുവനന്തപുരത്തെത്തിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് റഊഫിനെയും റെജീനയെയും കോഴിക്കോട് പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് റെജീനയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.