കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സുപ്രീം കോടതി ജഡ്ജിമാരുടെ പാനല്‍ അന്വേഷിക്കണം.

ഇന്ത്യാവിഷന്‍ ചാനല്‍ തെളിവ് നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.