Categories

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സാക്ഷിമൊഴികള്‍ വി.എസിന് നല്‍കാമെന്ന് കോടതി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സാക്ഷിമൊഴികള്‍ വി.എസിന് നല്‍കാമെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വി.എസിന് നേരത്തെ നല്‍കിയിരുന്നത്. സാക്ഷിമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസ് ഈ മാസം 17ലേക്ക് മാറ്റി.

അട്ടിമറിക്കേസില്‍ പ്രത്യേക അന്വേഷണസംഘം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴികളുടെ പകര്‍പ്പും അനുബന്ധരേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് വി.എസിന്റെ അഭിഭാഷകന്‍ ഭാസ്‌കരന്‍ നായര്‍ മജിസ്‌ട്രേറ്റ് പി.ടി. പ്രകാശന്‍ മുമ്പാകെ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നത്.

കേസിന്റെ വിശദാംശങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ആളെന്ന നിലയിലും കേസ് നടക്കുമ്പോള്‍ ഭരണത്തിലിരുന്ന മുഖ്യമന്ത്രിയെന്ന നിലയിലും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസ് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചു.

വി.എസിന് മൊഴികളുടെ പകര്‍പ്പ് നല്‍കരുതെന്ന എതിര്‍ഭാഗം അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ് കോഴിക്കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.

അഭിഭാഷകന്‍ മുഖേന വി.എസ് പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇത് നിരാകരിക്കുകയായിരുന്നു. പരാതിക്കാരന്‍ നേരിട്ട് എത്തണമെന്നായിരുന്നു അന്ന് കോടതി നിര്‍ദ്ദേശിച്ചത്.

2012 ജൂലൈ അഞ്ചാം തിയതിയാണ് ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി  നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഐസ്‌ക്രീം കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിക്കാന്‍ ദീര്‍ഘനാളായി പൊതുരംഗത്തുള്ള  വി.എസിന് അവകാശമുണ്ടെന്നായിരുന്നു അന്ന് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. കേസില്‍ സി.ബി.ഐ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ല എന്നാരാഞ്ഞ കോടതി ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

2ജി സ്‌പെക്ട്രം കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിരുന്നു. അതുപ്രകാരം ഈ കേസിലും റിപ്പോര്‍ട്ട് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും വി.എസ് ഹരജിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ പഠിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും വി.എസ് ചൂണ്ടിക്കാട്ടി.

കേസില്‍ വിന്‍സന്‍.എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വി.എസിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് നല്‍കിയ മറ്റു വാര്‍ത്തകളിലേക്ക് :

 

ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന് (29-01-2011)

‘ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.പി.എമ്മിന് എന്ത് പ്രതിഫലം ലഭിച്ചു’ (29-01-2011)

ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്? (30-01-2011)

കോതമംഗലം: പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ഡൂള്‍ ന്യൂസിന് (20-02-2011)

 

ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ് (10-04-2011)

കെ.എ റഊഫുമായി അഭിമുഖം-ഭാഗം രണ്ട്

കെ.എ റഊഫുമായി അഭിമുഖം-ഭാഗം മൂന്ന്

കെ.എ റഊഫുമായി അഭിമുഖം-ഭാഗം നാല്

ഐസ്‌ക്രീം കേസിലെ ദുരൂഹ മരണങ്ങള്‍: പരാതിക്കാരന്‍ സംസാരിക്കുന്നു (20-09-2011)

ഐസ്‌ക്രീം കേസ്: വീണ്ടും ഭീഷണിപ്പെടുത്തി മൊഴിമാറ്റല്‍; രേഖകള്‍ ഡൂള്‍ന്യൂസിന് (26-09-2011)

ഐസ്‌ക്രീം പാര്‍ലര്‍; അട്ടിമറി കേസ് എഴുതിതള്ളി (17-06-2012)

പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ട് EXCLUSIVE (20-10-2011)

ഐസ്‌ക്രീം കേസ്: മൊഴിമാറ്റിയത് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് സാക്ഷികള്‍ (11-11-2011)

ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് കൊടുക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ (26-03-2012)

ഐസ്‌ക്രീം കേസ്: വി.എസിന് അന്വേഷണറിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് കോടതി (02-05-2012)