എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ടിനായി വി.എസ് വീണ്ടും കോടതിയിലേക്ക്
എഡിറ്റര്‍
Sunday 12th August 2012 3:00pm

ന്യൂദല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിലെ അന്വേഷണറിപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടിയാണ് ഇത്തവണ വി.എസ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുന്നത്.

ഐസ്‌ക്രീം കേസിലെ അന്വേഷണറിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പുകളും അനുബന്ധരേഖകളും ലഭിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. രേഖകള്‍ ലഭിക്കാന്‍ വി.എസിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി നേരത്തേ പറഞ്ഞിരുന്നു.

Ads By Google

ഇതുസംബന്ധിച്ച് മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം, രേഖകള്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്. എന്നാല്‍ മുഴുവന്‍ രേഖകളും വി.എസിന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് വി.എസ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ജയ്‌സണ്‍ എബ്രഹാമാണ് സര്‍ക്കാറിന് വേണ്ടി സത്യവാങ്മൂലം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന ഹൈക്കോടതി വിധിയെതുടര്‍ന്ന് വി.എസ് നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വി.എസിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

Advertisement