തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് തന്റെ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബന്ധപ്പെട്ട രേഖകളും കേസ് ഡയറിയും ലഭിച്ച സാഹചര്യത്തില്‍ കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.

Ads By Google

കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസമാണ് കൈമാറിയത്.

ഐസ്‌ക്രീം കേസില്‍ റഊഫിന്റെ വെളിപ്പെടുത്തലിന് ശേഷവും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയതായി കേസില്‍ ഇരയായ റോസ്ലിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഒരു വീട്ടില്‍ വെച്ച് മൊഴി മാറ്റിപ്പറയാന്‍ ചേളാരി ഷെരിഫ് പരിശീലനം നല്‍കിയതായും ഇരകള്‍ വ്യക്തമാക്കുന്നു. റജീന, റോസ്ലിന്‍, ബിന്ദു, റജുല, റഊഫിന്റെെ്രെഡവര്‍ എന്നിവരുടെ മൊഴികളാണ് കേസ് ഡയറിയിലുള്ളത്.

അതിനിടെ, കേസ് ഡയറിയില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമം നിയമത്തിന്റെവഴിക്ക് പോകട്ടെയെന്നും ബാലകൃഷ്ണ പിള്ളയുമായി റഊഫ് നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസ്‌ക്രീം അട്ടിമറിക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവില്ലന്നെ പ്രത്യകേ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസിന്റെ മുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിക്കുകയായിരുന്നു.

രേഖകള്‍ വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളുകയും രേഖകള്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.