എഡിറ്റര്‍
എഡിറ്റര്‍
രേഖകള്‍ വി.എസിന്: മൊഴിമാറ്റിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു
എഡിറ്റര്‍
Thursday 7th February 2013 3:52pm

തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഇരകളുടെ മൊഴികള്‍ പുറത്ത്.വിഎസിന് മൊഴികളുടെ പകര്‍പ്പ് ലഭിച്ചശേഷമാണ് മൊഴികള്‍ പുറത്തു വന്നത്. 2011 ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതാണെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ് ഈ കേസിലെ അട്ടിമറി അന്വേഷിക്കാന്‍ ഉത്തരവിട്ടത് .

Ads By Google

ഇതേ തുടര്‍ന്ന് വിന്‍സന്റ്.എം.പോളിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിന്ദു, റെജുല, റോസ്‌ലിന്‍ എന്നിവരുടെ മൊഴികളാണ് ഇപ്പോള്‍ പുറത്തു വന്നത്. മൊഴിമാറ്റിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചതായും  ഇവരുടെ മൊഴിയില്‍ പറയുന്നു.

റൗഫിന്റെ വെളിപ്പെടുത്തലിന് ശേഷവും മാറ്റി പറഞ്ഞ മൊഴിയില്‍ ഉറച്ചു നില്‍ക്കാന്‍  കുഞ്ഞാലിക്കുട്ടി പണം തന്നിരുന്നുവെന്നും ബിന്ദു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷമാണ് തങ്ങള്‍ അനുഭവിക്കുന്നത്. സത്യം തുറന്നുപറയണമെന്ന സമ്മര്‍ദ്ദം ഒരു വശത്ത്, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ചേളാരി ഷെരീഫിന്റെ ഭീഷണി മറുവശത്തെന്നും ബിന്ദു പറഞ്ഞു. 1997 സെപ്തംബര്‍ മൂന്നിന് പോലീസിനോട് സത്യം തുറന്നു പറഞ്ഞിരുന്നു.

റൗഫ് വഴിയാണ് മുമ്പ് പണം തന്നിരുന്നത്.  കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും, വിചാരണയ്ക്ക് ശേഷം ഗള്‍ഫിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു. കേസില്‍ പോലീസ് ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളും അതിന് പറയേണ്ട മറുപടിയും ഇവര്‍ ചാലപ്പുറത്തെ വീട്ടില്‍ വെച്ച് പഠിപ്പിച്ചിരുന്നു.

ഷൊര്‍ണൂരിലെ ഒരു വീട്ടില്‍ പ്രതികളിലൊരാളായ ശ്രീദേവി കൊണ്ടുപോയെന്നും ആ വീടിന്റെ മുകളിലെ നിലയിലായിരുന്നു കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു. എന്നാല്‍ താഴത്തെ മുറിയിലുണ്ടായിരുന്ന അരവിന്ദന്റെ അടുക്കലേക്കാണ് തന്നെ വിട്ടത്.

പിന്നീട് ഒരിക്കല്‍ കുഞ്ഞാലിക്കുട്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്കു സമീപമുള്ള ഒരു വീട്ടില്‍ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഇരകളിലൊരായ ബേബിയുടെ മൊഴിയില്‍ പറയുന്നു.

റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നാണ് ഈ മൊഴികള്‍ തെളിയിക്കുന്നത്.

 

2012 ജുലൈ 6ന് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്‌

റിപ്പോര്‍ട്ട് ഒന്‍പതു ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. ഒരോ ഭാഗവും വലിയ ഫയലുകളായതിനാല്‍ അല്‍പസമയം എടുത്ത് മാത്രമേ ഡൗണ്‍ലോഡ് അകൂ. താഴെയുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത ശേഷം ദയവായി അല്‍പ്പ സമയം കാത്തിരിക്കുമല്ലോ..

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് നല്‍കിയ മറ്റു വാര്‍ത്തകളിലേക്ക് :

‘ഐസ്‌ക്രീം കേസ് ഒതുക്കിയത് വന്‍ തുക നല്‍കി’ റഊഫിന്റെ പത്രസമ്മേളനം(28-1-2011)

‘ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.പി.എമ്മിന് എന്ത് പ്രതിഫലം ലഭിച്ചു’ (29-01-2011)

ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന് (29-01-2011)

ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്? (30-01-2011)

കോതമംഗലം: പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ഡൂള്‍ ന്യൂസിന് (20-02-2011)

 

ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ് (10-04-2011)

കെ.എ റഊഫുമായി അഭിമുഖം-ഭാഗം രണ്ട്

കെ.എ റഊഫുമായി അഭിമുഖം-ഭാഗം മൂന്ന്

കെ.എ റഊഫുമായി അഭിമുഖം-ഭാഗം നാല്

ഐസ്‌ക്രീം കേസിലെ ദുരൂഹ മരണങ്ങള്‍: പരാതിക്കാരന്‍ സംസാരിക്കുന്നു (20-09-2011)

ഐസ്‌ക്രീം പാര്‍ലര്‍; അട്ടിമറി കേസ് എഴുതിതള്ളി (17-06-2012)

ഐസ്‌ക്രീം കേസ്: മൊഴിമാറ്റിയത് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് സാക്ഷികള്‍

പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ട് EXCLUSIVE (20-10-2011)

ഐസ്‌ക്രീം കേസ്: വീണ്ടും ഭീഷണിപ്പെടുത്തി മൊഴിമാറ്റല്‍; രേഖകള്‍ ഡൂള്‍ന്യൂസിന്

ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് കൊടുക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഐസ്‌ക്രീം കേസ്: വി.എസിന് അന്വേഷണറിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് കോടതി

Advertisement