Categories

ഐസ്‌ക്രീം: മൂന്ന് കേസുകളില്‍ പുനരന്വേഷണം

ice cream investigation കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ പുരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. റജീനയുടെ മൊഴിമാറ്റം, ബിന്ദു എന്ന സാക്ഷിയുടെ കള്ള ഒപ്പിട്ടത്, അനധികൃത സ്വത്ത് സമ്പാദ്യം എന്നീ കേസുകള്‍ പുനരന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയത്.

ഇതില്‍ റജീനയുടെ മൊഴിമാറ്റിയ കേസില്‍ അന്വേഷണം നടത്താന്‍ കോടതി അനുമതി നല്‍കി. കോഴിക്കോട് സി.ജെ.എം കോടതി അഞ്ചാണ് അനുമതി നല്‍കിയത്. മറ്റ് കേസുകളുടെ കോടതി നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിലവില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രതിപ്പട്ടികയിലുണ്ട്. മറ്റ് കേസുകളില്‍ കെ.എ റൂഫും ചേളാരി ഷരാഫും പ്രതികളാണ്. കേസില്‍ 30ഓളം പേരെ അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.സി പീറ്ററിനെതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചതായാണ് സൂചന. അഡ്വക്കറ്റ് ജനറലിന് 15 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പണം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ തെളിവാണ് ലഭിച്ചതെന്നാണ് സൂചന.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെ കൂറ് മാറ്റത്തിന് വേണ്ടി ബിന്ദുവിന്റെ മൊഴി കൃത്രിമമായി തിരുത്തിയെന്നും അതില്‍ വ്യാജ ഒപ്പിട്ടുമെന്നാണ് കേസ്. റജീന കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴി മാറ്റിയതാണ് മറ്റൊരു കേസ്. പണം നല്‍കിയാണ് മൊഴി മാറ്റിച്ചതെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു. ഐസ്‌ക്രീം കേസിന്റെ മറവില്‍ കുഞ്ഞാലിക്കുട്ടി, റഊഫ് ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നുള്ള കേസാണ് മൂന്നാമത്തേത്.

2 Responses to “ഐസ്‌ക്രീം: മൂന്ന് കേസുകളില്‍ പുനരന്വേഷണം”

  1. RAJAN Mulavukadu.

    ഐസ്ക്രീം കേസില്‍ കാണിക്കുന്ന ആവേശം,
    ശശി കേസില്‍ കാണിക്കാത്തത് എന്താ സഖാവേ!!!!!!!!!!!!!!!!!1

  2. abdul jabbar

    ആരാന്‍ ശശി ? ശശി ഒരു ജില്ല സെക്രീടി മാത്രം ?ഇപ്പോള്‍ അതുമല്ല .ഇരകള്‍ക്ക് കേസ് കൊടുക്കാമല്ലോ ?ശശി മന്ത്രി ആവുന്നില്ല ആയിട്ടുമില്ല.പൊതു സ്വത്ത്‌ കൈകാര്യം ചെയ്യുന്നില്ല.ജനങ്ങളുടെ ചിലവില്‍ തെമ്മാടിത്തരം ചെയ്യുന്നില്ല.ആരും ശശിക്ക് സപ്പോര്‍ട്ട് ചെയയ്യുന്നില്ല !പൊന്നു കുന്ഹാപ്പ പോലെ അല്ല ശശി പ്രശ്നം.പുക മറ ശ്രിഷ്ടിച് രക്ഷ പെടാന്‍ നോകേണ്ട !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.