Categories

ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യും

kunhalikkuttyതിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കി. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി വിന്‍സന്റ് എം.പോള്‍, ജെയ്‌സണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

ഇന്ന് രാവിലെയാണ് വിന്‍സന്റ് എം.പോളും ജെയ്‌സണ്‍ കെ. എബ്രഹാമും തിരുവനന്തപുരത്തേക്ക് തിരിച്ചത്. വൈകീട്ടോടെയാണ് ചോദ്യം ചെയ്യലിന് സമയം അനുവദിക്കണമെന്ന് കാണിച്ച് സംഘം കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയത്.

ഐസ്‌ക്രീം കേസില്‍ കെ.എ റഊഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാതെ മുന്നോട്ട് പോവാനാവില്ലെന്ന് അന്വേഷണ സംഘം സര്‍ക്കാറിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Malayalam news, Kerala news in English

3 Responses to “ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യും”

  1. reenaphilipm

    ഇനി എന്ത് ചോധ്യങ്ങലാ ബാക്കിയുള്ളത്

  2. റെനി ഐലിന്‍

    പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ തന്നെ അവതാളത്തില്‍ ആയിക്കൊണ്ടിരിക്കുകയാണ് ഒപ്പം കുഞാപയുടെ രാശി ഇനി മോശമായിക്കൊണ്ടിരിക്കുകയാണ്

  3. amahjeddha

    രഹൂഫും അജിതയും അച്ചുതാനന്തനും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടിനെ കുറിച്ച് അരിയാനയിരിക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.