hihg-courtകൊച്ചി: ജസ്റ്റിസ് തങ്കപ്പനും ജസ്റ്റിസ് നാരായണകുറുപ്പിനുമെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവോത്ഥാന സമിതിയാണ് ജസ്റ്റിസുമാര്‍ക്കെതിരേ പരാതി നല്‍കിയത.് ഇരുവരും പണംകൈപ്പറ്റി ഐസ്‌ക്രീം കേസ് അട്ടിമറിച്ചുവെന്നായിരുന്നു ഹരജിയില്‍ ആരോപിച്ചിരുന്നത്.

ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഹരജിയെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഐസ്‌ക്രീം കേസില്‍ പണംവാങ്ങി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധിയെഴുതിയെന്നതായിരുന്നു ഇന്ത്യാവിഷന്‍ ഒളിക്യാമറാ ഓപ്പറേഷനിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ തങ്കപ്പനും നാരായണകുറുപ്പും നേരത്തേ തന്നെ നിഷേധിച്ചിരുന്നു.