Categories

ഐസ്‌ക്രീം കേസ്: രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റി

ice cream investigationകോഴിക്കോട്: ഐസ്‌ക്രിംപാര്‍ലര്‍ പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ജയ്‌സണ്‍ എബ്രഹാം, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വേണുഗോപാല്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജയ്‌സണ്‍ എബ്രഹാമിനെ താമരശ്ശേരി റൂറലിലേക്കാണ് മാറ്റിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നാകെ സ്ഥലം മാറ്റപ്പെട്ടിരിക്കയാണ്.

ഇരുവരെയും അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയിട്ടില്ലെങ്കിലും കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കെ.എ റഊഫിനെ കഴിഞ്ഞ ദിവസം ജെയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. റഊഫ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.