എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം അട്ടിമറിക്കേസ്: രേഖകള്‍ വിഎസ്സിന് നല്‍കാമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 30th January 2013 9:30am

കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ രേഖകള്‍ വി.എസ്സിന് നല്‍കാമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വി.എസിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമര്‍പ്പിച്ചിരുന്നു.

Ads By Google

ഈ ഹരജിയും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ രേഖകളും മറ്റും വി.എസ്സിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ക്രിമിനല്‍ നടപടി ചട്ടപ്രകാരം രേഖകള്‍ മൂന്നാമൊതരാള്‍ക്ക് നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി  തള്ളിയിരുന്നു. പൊതുതാല്‍പര്യമുള്ള വിഷയമായതിനാല്‍ മൂന്നാമതൊരാള്‍ക്ക് അന്വേഷണ രേഖകള്‍ നല്‍കാന്‍ ചട്ടമുണ്ടെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

കേസിന്റെ രേഖകള്‍ അച്യുതാനന്ദന് നല്‍കുന്നതില്‍ സര്‍ക്കാര്‍ എന്തിന് തടസ്സം നില്‍ക്കുന്നുവെന്ന് ഹൈക്കോടതി നേരത്തേ ആരാഞ്ഞിരുന്നു.

മൊഴിപ്പകര്‍പ്പുകളും മറ്റ് രേഖകളും വി.എസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും കോടതി ചോദിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സാക്ഷിമൊഴികള്‍ വി.എസിന് നല്‍കാമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വി.എസിന് നേരത്തെ നല്‍കിയിരുന്നത്. സാക്ഷിമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

കേസിന്റെ വിശദാംശങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ആളെന്ന നിലയിലും കേസ് നടക്കുമ്പോള്‍ ഭരണത്തിലിരുന്ന മുഖ്യമന്ത്രിയെന്ന നിലയിലും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസ് അര്‍ഹനാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

 

Advertisement