കൊച്ചി: ഐസ്‌ക്രീം കേസ് കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയും റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം തിങ്കളാഴ്ച വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഇന്ന് പറഞ്ഞു.

മുന്‍മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അത്‌കൊണ്ട് തന്ന കോടതിക്ക് ഇരട്ട ഉത്തരവാദിത്വമാണ് ഉള്ളത് എന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

84 സാക്ഷികളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇവരില്‍ നിന്ന് 56 രേഖകളും കണ്ടെടുത്തിരുന്നു.