Categories

ഐസ്‌ക്രീം കാണിച്ചു; ലീഗ് ഒതുങ്ങി

സ്വന്തം ലേഖകന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ആവശ്യങ്ങളൊന്നുമുന്നയിക്കാതെ ലീഗ് ഒതുങ്ങിയതിന് പിന്നില്‍ ഐസ്‌ക്രീം കേസ്. ന്യായമായും ആവശ്യപ്പെടാമായിരുന്ന സീറ്റുകള്‍ പോലും ചോദിക്കാതെ കഴിഞ്ഞ വര്‍ഷത്തെ 23 സീറ്റുകളില്‍ ഒതുങ്ങാ നാണ് മുസ്‌ലിം ലീഗ് തീരുമാനം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടക്കെതിരെ ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന്റെ മുഖത്ത് നോക്കി കൂടുതല്‍ സീറ്റ് ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ലീഗിന്‌ ഇപ്പോഴുള്ളത്.

ഐ.എന്‍.എല്‍ മുസ്‌ലിം ലീഗില്‍ ലയിച്ച സാഹചര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെടാവുന്നതേയുള്ളൂ. ഇതിന് പുറമെ സി.പി.ഐ.എം സ്വതന്ത്രനായി ജയിച്ച മഞ്ഞളാം കുഴി അലിയും ലീഗിലെത്തി. കെ.എം മാണി പി.ജെ ജോസഫ് ലയിച്ചത് ചൂണ്ടിക്കാട്ടി കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. വെറും ആവശ്യമുന്നയിക്കുന്നതിലുപുരി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി. ഗൗരിയമ്മയും ഇതേ നിലപാടിലാണ്. എന്നാല്‍ അത്തരമൊരു നീക്കത്തിന് ലീഗ് തുനിഞ്ഞിട്ടില്ല.

കഴിഞ്ഞ തവണ 23 സീറ്റുകളിലായിരുന്നു മുസ്‌ലിം ലീഗ് മത്സരിച്ചത്. മലപ്പുറം ജില്ലയില്‍ നാല് സീറ്റ് വര്‍ധിച്ചിട്ടും അതിലൊന്ന് പോലും വാങ്ങാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ 23 സീറ്റിലൊതുങ്ങാന്‍ ലീഗ് സമ്മതിക്കുകയും ചെയ്തു. യു.ഡി.എഫിലെ ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റ് ചോദിച്ച് കലഹമുണ്ടാക്കുമ്പോള്‍ ലീഗ് കാണിച്ച ഈ ‘പക്വത’ യില്‍ അണികള്‍ പോലും അത്ഭുതപ്പെട്ടിരിക്കയാണ്.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോയെന്ന ആശങ്ക ലീഗിനുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന് പോരാടാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുണ്ടായിരുന്നു. ഈ ഉപകാരത്തിന് ലീഗ് തിരിച്ച്‌  നല്‍കിയ പ്രത്യുപകാരം കൂടുതല്‍ സീറ്റുകളൊന്നും ചോദിക്കാതിരിക്കുകയെന്ന നയമായിരുന്നു. നേരത്തെ കൂടുതല്‍ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീടു നടന്ന ചര്‍ച്ചകളില്‍ ലീഗ് ആവശ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാക്കരുതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത്തരത്തിലൊരു വിട്ടുവീഴ്ച വേണ്ടിയിരുന്നില്ലെന്ന് ലീഗിനുള്ളില്‍ അഭിപ്രായമുണ്ട്. പ്രത്യേകിച്ചും മലപ്പുറത്തെ തങ്ങളുടെ ‘ശത്രു’വായ ആര്യാടന്‍ മുഹമ്മദിന് മുന്നില്‍ ഇതൊരു കീഴടങ്ങലായിരിക്കുമെന്നും അവര്‍ പറയുന്നു. ഐ.എന്‍.എല്‍ ലീഗില്‍ ലയിച്ച സാഹചര്യത്തിലും മലപ്പുറത്ത് മണ്ഡലങ്ങള്‍ കൂടി സാഹചര്യത്തിലും കഴിഞ്ഞ തവണത്തെ 23 സീറ്റെന്നത് 26 എങ്കിലുമാക്കി വര്‍ധിപ്പിക്കാമായിരുന്നുവെന്ന് ഇവര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രതിസന്ധിയിലകപ്പെട്ട നിര്‍ണ്ണായക സമയത്ത് തങ്ങളുടെ രക്ഷക്കെത്തിയവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറിക്കും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കും. ഒരുപക്ഷെ ഐസ്‌ക്രീം വിവാദം കത്തിപ്പടരുമ്പോള്‍ ആര്യാടന്‍ മൗനം പൂണ്ടതും ഇത് മുന്‍കൂട്ടിക്കണ്ടായിരിക്കണം. സാധാരണ ഇത്തരം അവസരങ്ങളില്‍ തന്റെ സ്വതന്ത്രമായ അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നയാളാണ് ആര്യാടന്‍. ആര്യാടന്‍ കണക്കുകൂട്ടിയത് പോലെ തന്നെ കാര്യങ്ങളെ കൊണ്ടുപോകാനായെന്നതാണ് ശ്രദ്ധേയം.

അതേസമയം പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനാണ് സാധ്യത. എം.കെ മുനീറിന് മലപ്പുറത്ത് സീറ്റ് കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം. മുനീര്‍ കോഴിക്കോട് രണ്ടിലോ കൊടുവള്ളിയിലോ മത്സരിക്കുമെന്നാണ് സൂചന. യൂത്ത് ലീഗ് നേതാവ് കെ.എം ഷാജി കുന്ദമംഗലത്ത് മത്സരിച്ചേക്കും. കുന്ദമംഗലത്ത് നിലവില്‍ കൊടുവള്ളി എം.എല്‍.എ ആയ പി.ടി.എ റഹീമിനെ കുന്ദമംഗലത്ത് നിര്‍ത്താനാണ് എല്‍.ഡി.എഫ് തീരുമാനം.

11 Responses to “ഐസ്‌ക്രീം കാണിച്ചു; ലീഗ് ഒതുങ്ങി”

 1. Rasheed kalathil

  ലീഗിന്റെ വളര്‍ച്ചയില്‍ Dool news അസൂയപ്പെടുന്നു …..

 2. ahammedkutty

  വളര്ച്ചയിലല്ല rasheedea തളരച്ചയിലീന്നു പറയ്‌

 3. BASHEER MANNALAMKUNNU

  IUML KNOW VERY WELL ABOUT THE SITUATION IN D UDF,LIKE THIS ARTICLE DOES NOT HESITATE THE PEOPLE

 4. Mannippuram

  വരുന്നൂ.. വൈവിധ്യങ്ങളുടെ മുസ്ലിം ലീഗ് ചാനല്‍..
  http://www.youtube.com/watch?v=CxY8_8zTca8

 5. insu

  entha oravesham U D F ne karivari thekan
  makkale dool alla athine appurathullath vannalum LEAGE neyum UDF neyum thakarkan nokenda
  dooline kaalum kurach koodi deacent kairali tv anenn thoonunnu

 6. sasi

  ഇതുപോലുള്ള നല്ല വാര്‍ത്തകള്‍ സ്വാഗതാര്‍ഹമാണ്

 7. valapuram

  മലപ്പുറം ജില്ലയില്‍ അധികമായി ഉണ്ടായിട്ടുള്ള നാല് സീറ്റുകളില്‍ മൂന്നും ലീഗ് മത്സരിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞ വിവരം നിങ്ങള്‍ അറിഞ്ഞില്ലേ ?
  ആര്ക് വേണ്ടിയാണ് നിങ്ങള്‍ ന്യൂസ്‌ എഴുന്നള്ളിക്കുന്നത് ?സ്വൊന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും വേണ്ടാത് കടല്‍ കിളവന് വേണ്ടിയോ ?വരാനിരിക്കുന്ന നാളുകള്‍ മുസ്ലിം ലീഗിന് ഉള്ളതാണ് .കുഞ്ഞാലി കുട്ടിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല .കൊടിവേച്ച കാറില്‍ തെക്ക് വടക്ക് നടക്കുന്നത് നോക്കി നില്‍കേണ്ടി വരും നിങ്ങള്‍ .

 8. ashar

  LEEGINETHIRE PARANJA NINGALUDE VAARTHAYUDE STHITHI IPPOL ENTHAANU.. LEEGINNU 24 SEAT KITTIYILLE…. INIYENKILM NINGALUDE BAAVANAYUDE VAARTHAKAL NIRTHOOO

 9. jaleel

  നിന്കളുടെ തെറ്റായ ന്യൂസ്‌ കേടു പെടികുന്നവരല്ല ജനങ്ങള്‍ ലീഗ് ഒരു അടിത്തറ ഉള്ള പ്രസ്ഥാനമാണ്‌

 10. ABDUL SALAM E.M

  വോട്ട് ചോദിച്ച വരുമ്പോല്‍ വീട്ടില്‍ കയറ്റാന്‍ കൊള്ളതവാരന് ഈ നാറിയ ലീഗുകാര്‍

 11. Ahmed

  Unbelievable! How a Muslim party can accept such a leader? Shame… Shame…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.