Administrator
Administrator
ഐസ്‌ക്രീം കേസ്: എ.ഡി.ജി.പി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Administrator
Thursday 21st April 2011 10:56am

vincent-m-paulതിരുവനന്തപുരം: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍ സന്ദര്‍ശിച്ചു. കേസിന്റെ അന്വേഷണ പുരോഗതി എ.ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളില്‍ തന്റെ കര്‍ശന നിര്‍ദേശം നിരാകരിച്ചത് അനുസരണക്കേടാണെന്നും ഇതു സംബന്ധിച്ച് നേരിട്ടുവന്ന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ രാത്രി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും നോട്ടീസ് നല്‍കിയിരുന്നു. ഇന്നുരാവിലെ 10ന് ഹാജരാകാനാണു നിര്‍ദേശം. ഇതുപ്രകാരമാണ് എ.ഡി.ജി.പി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

നേരത്തെ കേസിന്റെ വിശദാംശങ്ങള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ അറിയിക്കണമെന്ന വി.എസിന്റെ നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥനായ വിന്‍സെന്‍ .എം. പോള്‍ തള്ളിയിരുന്നു.

Advertisement