Categories

ഇംഗ്ലണ്ട് ജയിച്ചു, ഇനി കാത്തിരിപ്പ്

ചെന്നൈ: തോറ്റാല്‍ നാട്ടിലേക്ക് വണ്ടികയറാമെന്ന് ഉറപ്പായിരുന്ന ഇംഗ്ലണ്ട് മികച്ച വിജയത്തിലൂടെ ലോകകപ്പ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. വെസ്റ്റ് ഇന്‍ഡീസിനെ 18 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും ഇനിയുള്ള പ്രകടനങ്ങളാകും ഇനി ഇംഗ്ലണ്ടിന്റെ വിധി നിശ്ചയിക്കുക. സ്‌കോര്‍: ഇംഗ്ലണ്ട് 243. വെസ്റ്റ്ഇന്‍ഡീസ് 225. നാലുവിക്കറ്റെടുത്ത ട്രെഡ്‌വെല്ലാണ് കളിയിലെ കേമന്‍.

മികച്ച റണ്‍റേറ്റില്‍ കളിജയിച്ചാലെ തങ്ങള്‍ക്ക് സാധ്യതയുള്ളൂ എന്ന് ഇംഗ്ലണ്ടിന് നല്ല ബോധ്യമുണ്ടായിരുന്നു. ആദ്യ പത്തോവര്‍ വരെ ആറ് റണ്‍റേറ്റില്‍ അവര്‍ ബാറ്റിംഗ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ വീന്‍ഡീസ് പേസര്‍ റസല്‍ ബൗളിംഗിനെത്തിയതോടെ കളി മാറി. 151ന് ആറ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. തുടര്‍ന്ന് വാലറ്റത്ത് ലൂക്ക് റൈറ്റും (44) ബ്രെസ്‌നനും (20)നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലിഷ് സ്‌കോര്‍ 200 കടത്തിയത്. ഇംഗ്ലണ്ടിനായി സ്‌ട്രോസ് 31, ട്രോട്ട് 47 എന്നിവര്‍ നല്ല ബാറ്റിംഗ് കാഴ്ച്ചവെച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ വീന്‍ഡീസ് കളിവേഗം തീര്‍ക്കണമെന്ന മട്ടിലായിരുന്നു. ക്രിസ് ഗെയ്‌ലിന്റെ താണ്ഡവത്തിനു മുന്നില്‍ ഇംഗ്ലിഷ് പേസര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. എന്നാല്‍ 43 റണ്‍സെടുത്ത് ഗെയ്ല്‍ പോയതോടെ റണ്‍നിരക്ക് കുറഞ്ഞു. തുടര്‍ന്ന് സാമി (41) പിടിച്ചുനിന്നെങ്കിലും തന്റെ ബൗളര്‍മാരെ നന്നായി ഉപയോഗപ്പെടുത്തി സ്‌ട്രോസ് വീന്‍ഡീസ് റണ്‍റേറ്റ് താഴ്ത്തി. 222ന് ഏഴ് എന്ന നിലയില്‍ നിന്നും 225 എടുക്കുന്നതിനിടെ അവരുടെ ബാക്കിയുള്ള വിക്കറ്റുകളും വീണു. റസല്‍ ബാറ്റിംഗിലും (49) മികച്ച കളി കാഴ്ച്ചവെച്ചു.

ഇംഗ്ലണ്ടിനായി ട്രെംലറ്റ് നാലും സ്വാന്‍ മൂന്നും ബൊപ്പാര രണ്ടുംവിക്കറ്റ് വീഴ്ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.