കൊളംബോ: മറ്റ് ടീമുകളെക്കുറിച്ച് വിദ്വേഷകരമായ പരാമര്‍ശമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് ഗാനം നിരോധിക്കാന്‍ ലങ്കന്‍ പ്രസിഡന്‍ര് മഹീന്ദ രജ്പക്‌സെ നിര്‍ദേശിച്ചു.

ഗാനം ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ എന്നീ ടീമുകളെക്കുറിച്ച് മോശം പരാമര്‍മുള്ളതാണെന്ന് പ്രസിഡന്റ് സമ്മതിച്ചു. റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ ഇനി ഗാനം സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിംഹള-തമിഴ് ഭാഷയിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍കേട്ട രാജ്പക്‌സെ ഉടനടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.