Categories

വമ്പന്‍ ജയത്തോടെ വീന്‍ഡീസും സിംബാബ്‌വെയും

ന്യൂദല്‍ഹി: എതിരാളികള്‍ കരുതിയിരിക്കുക, ഹോളണ്ടിനെ സംപൂജ്യരാക്കി 215 റണ്‍സിന്റെ ഗംഭീരവിജയമാണ് വീന്‍ഡീസ് സ്വന്തമാക്കിയത്. സ്‌കോര്‍; വീന്‍ഡീസ് 8/330, ഹോളണ്ട് 115. ഹട്രിക്കടക്കം ആറുവിക്കറ്റ് വീഴ്ത്തിയ കെമോണ്‍ റോച്ചാണ് കളിയിലെ താരം.

വീന്‍ഡീസ് ടീമിന്റെ ബാറ്റിംഗ് കരുത്ത് വെളിവാക്കുന്നതായിരുന്നു കഴിഞ്ഞദിവസത്തെ പ്രകടനം. ക്രിസ് ഗെയ്ല്‍ (80), കെറോണ്‍ പൊള്ളാര്‍ഡ് (27 പന്തില്‍ 60), സ്മിത്ത് (50), സര്‍വന്‍ 49, ബ്രാവോ 30 എന്നിവര്‍ വീന്‍ഡീസിനായി മികച്ച ബാറ്റിംഗ് നടത്തി.

ഈ ലോകകപ്പിലെ ആദ്യഹാട്രിക് നേട്ടത്തിനുടമയെന്ന ഖ്യാതിയോടെ കെമോണ്‍ റോച്ച് വീന്‍ഡീസ് ബൗളിംഗില്‍ മികച്ചുനിന്നു. 8.3 ഓവറില്‍ 27 റണ്‍സ് വഴങ്ങിയായിരുന്നു റോച്ച് ആറുവിക്കറ്റെടുത്തത്. സുലൈമാന്‍ ബെന്‍ മൂന്നുവിക്കറ്റുവീഴ്ത്തി.

സ്പിന്നര്‍മാരുടെ കരുത്തില്‍ സിംബാബ്‌വെ
ദുര്‍ബലരുടെ പോരാട്ടത്തില്‍ സിംബാബ്‌വെയ്ക്ക് ജയം. കാനഡയെ 175റണ്‍സ് എന്ന വന്‍ മാര്‍ജിനിലാണ് സിംബാബ്‌വെ തോല്‍പ്പിച്ചത്. സ്‌കോര്‍ സിംബാബ്‌വെ 9/ 298, കാനഡ 123. 98 റണ്‍സെടുത്ത നദേന്ത തായ്ബുവാണ് കളിയിലെ താരം.

ദുര്‍ബലരായ കാനഡയ്ക്കുമേല്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു സിംബാബ്‌വെ ബാറ്റ്‌സ്മാര്‍ സ്ഥാപിച്ചത്. തായ്ബുവും എര്‍വിനും തമ്മിലുള്ള മൂന്നാംവിക്കറ്റ് കൂട്ടുകെട്ട് 182 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയെ സിംബാബ്‌വെ സ്പിന്നര്‍മാര്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. റേ പ്രൈസ്, ഗ്രീനര്‍ എന്നിവര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -2
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -4
f പാക്കിസ്ഥാന്‍ -4
g സിംബാവേ -2

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -3
b ബംഗ്ലാദേശ് -2
c ഇംഗ്ലണ്ട് -3
e ദക്ഷിണാഫ്രിക്ക -2
f വെസ്റ്റ്ഇന്‍ഡീസ് -2
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.