Administrator
Administrator
അട്ടിമറിയുമായി ബംഗ്ലാദേശ്; ജയം തുടര്‍ന്ന് വീന്‍ഡീസ്
Administrator
Saturday 12th March 2011 9:18am

ചിറ്റഗോങ്: ഒരിക്കല്‍ക്കൂടി ബംഗ്ലാദേശ് അട്ടിമറി സൃഷ്ടിച്ചു. ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ട് അട്ടിമറിക്ക് വിധേയരായി. ആര്‍ത്തുവിളിച്ച കാണികളുടെ മുമ്പില്‍ ഇംഗ്ലണ്ടിനെ 2 വിക്കറ്റിനാണ് ബംഗ്ലാദേശ് തകര്‍ത്തത്.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 225 റണ്‍സെടുത്തു. മോര്‍ഗന്‍ (63), ട്രോട്ട് (67) എന്നിവര്‍ മികച്ച ബാറ്റിഗ് നടത്തി. ബംഗ്ലാദേശിനായി നയീം ഇസ്ലാം രണ്ടുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ 169 റണ്‍സ് എടുക്കുന്നതിനിടെ എട്ടുവിക്കറ്റ് നഷ്ടപ്പെട്ട് അവര്‍ പരാജയം നേരില്‍ കണ്ടു. എന്നാല്‍ വാലറ്റം ടീമിനെ വിജയത്തിലെത്തിച്ചു. ഇമ്രാഉല്‍ കയീസ് ആണ് കളിയിലെ താരം.

വിജയം തുടര്‍ന്ന് വീന്‍ഡീസ്
അട്ടിമറി മോഹങ്ങളുമായെത്തിയ അയര്‍ലന്റിനെ 44 റണ്‍സിന് തകര്‍ത്ത് വീന്‍ഡീസ് ക്വാര്‍ട്ടര്‍ മോഹങ്ങള്‍ സജീവമാക്കി. സ്‌കോര്‍, വീന്‍ഡീസ് 275, അയര്‍ലന്റ് 231.

വീന്‍ഡീസിനായി സ്മിത്ത് സെഞ്ച്വറി നേടി (107). ചന്ദര്‍പോളും 35 റണ്‍സും പൊള്ളാര്‍ഡ് 94 റണ്‍സുമടിച്ചു. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും അത് മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 84 റണ്‍സെടുത്ത എഡ്‌ജോയ്‌സും 61 റണ്‍സെടുത്ത വില്‍സനും അവര്‍ക്കായി മികച്ച ബാറ്റിഗ് നടത്തി. എന്നാല്‍ ലക്ഷ്യത്തിന് 44 റണ്‍സ് അകലെവെച്ച് അവര്‍ പോരാട്ടം അവസാനിപ്പിച്ചു. പൊള്ളാര്‍ഡാണ് കളിയിലെ താരം.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
A ന്യൂസിലാന്‍ഡ് 6
B ശ്രീലങ്ക 7
C കാനഡ 2
D കെനിയ 0
E ആസ്‌ട്രേലിയ 6
F പാക്കിസ്ഥാന്‍ 6
G സിംബാവേ 2

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
A ഇന്ത്യ 7
B ബംഗ്ലാദേശ് 2
C ഇംഗ്ലണ്ട് 5
D ദക്ഷിണാഫ്രിക്ക 4
E വെസ്റ്റ്ഇന്‍ഡീസ് 4
F അയര്‍ലാന്റ് 2
G നെതര്‍ലാന്റ് 0

Advertisement