എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സിയുടെ എലൈറ്റ് പാനല്‍ അമ്പയര്‍മാരായി ഇന്ത്യക്കാരില്ല
എഡിറ്റര്‍
Monday 17th September 2012 12:29pm

കൊളംബോ: ഇത്തവണത്തെ ഐ.സി.സിയുടെ എലൈറ്റ് പാനല്‍ അമ്പയര്‍മാരുടെ പട്ടികയില്‍ ഇന്ത്യക്കാരനായി ഒരാള്‍പോലുമില്ല. 18ന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള 12 അമ്പയര്‍മാരുടെ പട്ടികയാണ് ഐ.സി.സി പുറത്തിറക്കിയത്. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പട്ടികയില്‍ പ്രാതിനിധ്യമുണ്ട്.

Ads By Google

എസ്. വെങ്കട്ടരാഘവനും (തമിഴ്‌നാട്), വി. കെ. രാമസ്വാമിക്കും (ഹൈദരാബാദ്) ശേഷം ഐ.സി.സിയുടെ എലൈറ്റ് പാനലില്‍ ഒരു ഇന്ത്യക്കാരന്‍ പോലും വന്നിട്ടില്ല.

എന്നാല്‍ ഇത്തവണത്തെ സപ്ലിമെന്ററി ലിസ്റ്റില്‍ മൂന്നുപേരുണ്ട്. ബാംഗ്ലൂരില്‍നിന്നുള്ള ഷാവിര്‍ താരാപ്പൂര്‍, ചെന്നൈയില്‍നിന്നുള്ള എസ്. രവി, മധ്യപ്രദേശില്‍നിന്നുള്ള സുധീര്‍ അസ്‌നാനി എന്നിവരാണിവര്‍. എന്നാല്‍ ഇവരെ എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല.

പാക്കിസ്ഥാനില്‍ നിന്ന് അസാദ് റഊഫ്, അലീംദാര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ശ്രീലങ്കയില്‍നിന്നുള്ള രഞ്ജന്‍ മഡുഗല്ലെ, ന്യൂസിലന്റിന്റെ ജെഫ് ക്രോ എന്നിവരാണ് ട്വന്റി-20 ലോകകപ്പിലെ പ്രധാന മാച്ച് റഫറിമാര്‍. കാന്‍ഡിയിലെ പെല്ലെക്കെലെയില്‍ നടക്കുന്ന പുരുഷ ലോകകപ്പ് മത്സരങ്ങളും ഗാളില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഗ്രൂപ്പ് മത്സര ഘട്ടത്തിലെയും മാച്ച് റഫറി ഗ്രയിം ലാ ബ്രൂയ് ആയിരിക്കും.

ബില്ലി ബൗഡന്‍, അലീംദാര്‍, സ്റ്റീവ് ഡേവിസ്, കുമാര്‍ ധര്‍മസേന, മറൈസ് ഇരാസ്മസ്, ഇയാന്‍ ഗൗള്‍ഡ്, ടോണി ഹില്‍, റിച്ചാര്‍ഡ് കെറ്റില്‍ബറോ, നൈജല്‍ ലോങ്, ആസാദ് റഊഫ്, സൈമണ്‍ ടഫേല്‍, റോഡ് ടക്കര്‍ എന്നിവരെയാണ് തേര്‍ഡ് അമ്പയര്‍മാരായി ഐ.സി.സി പ്രഖ്യാപിച്ചത്.

Advertisement