എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം
എഡിറ്റര്‍
Thursday 27th September 2012 9:14am

കൊളംബോ:  ഐ.സി.സി ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. മൂന്നാം റാങ്കിലേക്കാണ് ഇന്ത്യയുടെ കടന്നുകയറ്റം. ട്വന്റി-20 ലോകകപ്പില്‍ ശക്തരായ ഇംഗ്ലണ്ടിനെ 90 റണ്‍സിന് തോല്‍പിച്ചതാണ് റാങ്കിങ്ങില്‍ മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് തുണയായത്.

ഇന്ത്യയ്ക്കിപ്പോള്‍ 116 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ശ്രീലങ്ക നാലാമതും പാക്കിസ്ഥാന്‍ അഞ്ചാമതും ഓസ്‌ട്രേലിയ ഏഴാമതുമാണ്.

Ads By Google

ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയും തോല്‍പിച്ചിരുന്നു.

അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സുരേഷ് റെയ്‌ന മാത്രമാണ് ആദ്യ പത്തുസ്ഥാനക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളു. 730 പോയിന്റുള്ള റെയ്‌ന അഞ്ചാം സ്ഥാനത്താണ്.

ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ട്വന്റി- 20 ലോകകപ്പില്‍ ബംഗ്ലദേശിനെതിരെ നേടിയ 123 റണ്‍സാണ് മക്കല്ലത്തെ ഒന്നാമതെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍ രണ്ടാമതും.

ഈ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍ നാല് സ്ഥാനങ്ങള്‍ കടന്ന് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാമതെത്തി. ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പതിമൂന്നാം സ്ഥാനത്തെത്തി.

Advertisement