ബാംഗ്ലൂര്‍: ലോകകപ്പ് ക്രിക്കറ്റ് ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഐ.സി.സി ഉറപ്പുനല്‍കി. ടിക്കറ്റ് വില്‍പ്പന കാര്യക്ഷമമാക്കാന്‍ ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഐ.സി.സി സി.ഇ.ഒ ഹരൂണ്‍ ലോര്‍ഗാറ്റ് പറഞ്ഞു.

നേരത്തേ ടിക്കറ്റ് വാങ്ങാനെത്തിയവര്‍ക്കെതിരേ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഞായറാഴ്ച്ച നടക്കേണ്ട ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അനിഷ്ടസംഭവമുണ്ടായത്. 8000ടിക്കറ്റിനായി 40000 ത്തിലധികം ആളുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടിയത്.