Categories

ട്വന്റി-20 ലോകകപ്പില്‍ ടീമികളുടെ എണ്ണം കൂട്ടാന്‍ ഐ സി സി

ദുബായ്: കുട്ടിക്രിക്കറ്റായ ട്വന്റി-20 ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ അന്താരാശ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി ) തീരുമാനിച്ചു. രാജ്യാന്തര ക്രിക്കറ്റ് മെച്ചപ്പെടുത്താനായി സിംഗപ്പൂരില്‍ നടന്ന ഐ സി സി എക്‌സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം.

എന്നാല്‍ 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറക്കാനും യോഗത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. ശരത് പവാര്‍ ഐ സി സി അധ്യക്ഷനായി തിരഞ്ഞെടുത്തശേഷം നടന്ന ആദ്യ യോഗമായിരുന്നു സിംഗപ്പൂരില്‍ നടന്നത്. 2012 ല്‍ ശ്രീലങ്കയിലാണ് അടുത്ത ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.