കൊളംബോ: ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചപ്പോള്‍ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇടംപിടിച്ചില്ല.

ഇംഗ്ലണ്ടിന്റേയും ദക്ഷിണാഫ്രിക്കയുടേയും താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു താരത്തിന്റെ പോലും പേര് വരാതിരുന്നത് ശ്രദ്ധേയമായി.

Ads By Google

വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത ടീമില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ദക്ഷിണാഫ്രിക്കന്‍ പേസ്‌ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഇടംപിടിച്ചു.

ഐ.സി.സി പുറത്ത് വിട്ട ലിസ്റ്റ്: അലിസ്റ്റയര്‍ കുക്ക്, ഹഷിം അംല, കുമാര്‍ സംഗക്കാര, ജാക് കാലിസ്, മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ചന്ദര്‍പോള്‍, മാറ്റ് പ്രയര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സയീദ് അജ്മല്‍, വെര്‍ണോന്‍ ഫിലാന്‍ഡര്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഡിവില്ലിയേഴ്‌സ് (പന്ത്രണ്ടാമന്‍).

ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുമുള്ള ലിസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല. അതേസമയം, മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡിന്റെ ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമുണ്ട്. സെപ്റ്റംബര്‍ 15ന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിനുള്ള ലിസ്റ്റില്‍ ഇന്ത്യയില്‍നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുമുണ്ട്.