ദുബൈ: ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ലോഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 2-0 ന് തറപറ്റിച്ചതാണ് ദക്ഷിണാഫ്രിക്കയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്.

Ads By Google

ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം സ്ഥാനം നഷ്ടമായി. രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇംഗ്ലണ്ട്. ഇന്നലെ അവസാനിച്ച മൂന്നാം ടെസ്റ്റില്‍ 51 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നത്.

ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തും ഇടംപിടിച്ചു.