Categories

ടെസ്റ്റ് റാങ്കിംഗ്: സച്ചിന്‍ വീണ്ടും ആദ്യ പത്തില്‍

sachinദുബായ്: ഐ.സി.സിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് സ്ഥാനക്കയറ്റം. പതിമൂന്നാം സ്ഥാനത്തായിരുന്ന സച്ചിന്‍ മൂന്ന് സ്ഥാനം കയറി പത്തിലെത്തിയത്. ആദ്യപത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സച്ചിന്‍.

പാക്കിസ്ഥാന്റെ അസ്ഹര്‍ അലിയും സച്ചിനൊപ്പം പത്താം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ 157 റണ്‍സെടുത്താണ് അസ്ഹര്‍ അലി ആദ്യപത്തില്‍ സ്ഥാനം പിടിച്ചത്.

രാജ്യാന്തരക്രിക്കറ്റ് കൗണ്‍സിലിന്റെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗില്‍ ശ്രീലങ്കയുടെ കുമാരസംഗക്കാരയാണ് ഒന്നാമതായുള്ളത്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് മൂന്നാം സ്ഥാനത്തുമുണ്ട്.

ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവിലിയേഴ്‌സാണ് നാലാം സ്ഥാനത്തുള്ളത്. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സഹീര്‍ഖാന്‍ പത്താം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.