Categories

ഐ.സി.സി ടി-20 റാങ്കിങ്; ബാറ്റ്‌സമാന്‍മാരുടെ പട്ടികയില്‍ റെയ്‌ന അഞ്ചാമത്

ദുബൈയ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രഥമ ടി-20 റാങ്കിങ് നിലവില്‍ വന്നു. മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തില്‍ ഇന്ത്യയുടെ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന അഞ്ചാമതായി പട്ടികയിലിടം പിടിച്ചു. ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗണാണ് ഒന്നാം സ്ഥാനത്ത്.

ബൗളിഗില്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസാണ് ഒന്നാം സ്ഥാനത്ത്. ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണാണ് മികച്ച ആള്‍ റൗണ്ടര്‍മാറുടെ പട്ടികയില്‍ മുന്നില്‍.

ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക,എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പ്രഥമ ടി-20 ചാംപ്യന്‍മാരായ ഇന്ത്യ റാങ്കിങ് പട്ടികയില്‍ അഞ്ചാമതായി ഇടം കണ്ടെത്തിയപ്പോള്‍ ആസ്‌ട്രേലിയയാണ് ആറാം സ്ഥാനത്ത്.

അതേസമയം നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിന്റെ റാങ്കിങിന് അല്‍പ്പായുസാണെന്നാണ് കരുതുന്നത്. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 127 പോയന്റാണുള്ളത്. ശ്രീലങ്കയെക്കാള്‍ ഒരു പോയന്റ് മാത്രം മുന്നില്‍. ശനിയാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന ഏക ടി-20 മത്സരത്തില്‍ തോല്‍വി പിണയുകയാണെങ്കില്‍ ഇംഗ്ലണ്ട് രണ്ട് സ്ഥാനം പിറകോട്ടിറങ്ങി മൂന്നാമതാവും. ഇന്ത്യന്‍ പര്യാടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ നാല് ഏകദിനങ്ങളില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.