ദുബൈ: ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാക് താരങ്ങളായ സല്‍മാന്‍ ബട്ടും പേസര്‍ മുഹമ്മദ് ആമിറും നല്‍കിയ ഹരജി ഐ സി സി തള്ളി. സസ്‌പെന്‍ഡ് ചെയ്ത മറ്റൊരു താരമായ മുഹമ്മദ് ആസിഫ് തന്റെ പരാതി പിന്‍വലിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിനിടെയാണ് മൂന്നുപാക് താരങ്ങള്‍ ഒത്തുകളിച്ചെന്നു തെളിഞ്ഞിരുന്നു. സല്‍മാന്‍ ബട്ട് ആയിരുന്നു ടീം ക്യാപ്റ്റന്‍. തുടര്‍ന്ന് ഐ സി സി ഇവരെ താല്‍ക്കാലികമായി സസ്‌പെന്‍ഡു ചെയ്തിരുന്നു.