ദുബൈ: ലോകകപ്പ് മല്‍സരങ്ങള്‍ പുരോഗമിക്കവേ ഐ.സി.സിയുടെ റാങ്കിംഗ് പുറത്തുവന്നു. ഇംഗ്ലണ്ടിനെതിരായ ജയം അയര്‍ന്റിനെ റാങ്കിംഗില്‍ പത്താം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. തങ്ങളേക്കാള്‍ വര്‍ഷങ്ങള്‍ മുമ്പേ കളിയാരംഭിച്ച സിംബാബ്‌വേ പോലും അയര്‍ലന്റിന് പിന്നിലാണ്.

ഒന്നാംസ്ഥാനത്ത് ആസ്‌ട്രേലിയയും രണ്ടാംസ്ഥാനത്ത് ഇന്ത്യയുമാണുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി ശ്രീലങ്ക മൂന്നാംസ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കോഹ് ലി മൂന്നാംസ്ഥാനത്തെത്തിയപ്പോള്‍ യുവരാജ് സിംഗ് ഒരുസ്ഥാനം മെച്ചപ്പെടുത്തി 22 ആം സ്ഥാനത്തെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹഷിം ആംല ഒന്നാമതും ഡിവില്ലിയേഴ്‌സ് രണ്ടാംസ്ഥാനത്തുമാണുള്ളത്.