ദുബൈ: ഐ സി സിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ന്യൂസിലാന്‍ഡിനെതിരേ 200 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതാണ് ‘നീലക്കടുവ’ കളെ മൂന്നാംസ്ഥാനത്തെത്തിച്ചത്.

132 പോയിന്റുള്ള ആസ്‌ട്രേലിയയാണ് റാങ്കിംഗില്‍ ഒന്നാമത്. 117 പോയിന്റുള്ള ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തും 116 പോയിന്റോടെ ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.