ന്യൂദല്‍ഹി: ഐ.സി.സി ഏകദിന റാങ്കിംഗില്‍ തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബാറ്റിംഗ് റാങ്കിങ്ങില്‍  ഓസ്‌ട്രേലിയന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ മോശം പ്രകടനം നടത്തിയ വീരേന്ദര്‍ സെവാഗ് നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 18-ാം സ്ഥാനത്തെത്തി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 28-ാം സ്ഥാനത്താണ്. ഗൗതം ഗംഭീര്‍ പതിനഞ്ചാം സ്ഥാനത്തുണ്ട്.

ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരാട് കോഹ്‌ലിയും (3) മഹേന്ദ്ര സിംഗ് ധോണി (4) യുമാണ്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ആര്‍.അശ്വിന്‍ മൂന്ന് സ്ഥാനങ്ങള്‍ കയറി ആദ്യ ഇരുപതിലെത്തി. അശ്വിന്‍ മാത്രമാണ് ആദ്യ ഇരുപതിലെ ഇന്ത്യന്‍ സാന്നിധ്യം. രവീന്ദ്ര ജഡേജ ഇരുപത്തിയേഴാം സ്ഥാനത്തും സഹീര്‍ ഖാന്‍ മുപ്പതാം സ്ഥാനത്തുമാണ് റാങ്കിങ്ങില്‍.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും ഫാസ്റ്റ് ബൗളര്‍ സ്റ്റീവന്‍ ഫിന്നും ആദ്യ പത്തില്‍ നിന്ന് പുറത്തായ പ്രമുഖരില്‍ ഉള്‍പ്പെടും.

Malayalam News

Kerala News In English