എഡിറ്റര്‍
എഡിറ്റര്‍
‘കോഹ്‌ലിയെ മറികടന്ന് സര്‍ഫ്രാസ് നായകന്‍’; ഐ.സി.സിയുടെ ചാമ്പ്യന്‍സ് ടീമിതാ
എഡിറ്റര്‍
Monday 19th June 2017 10:13pm

ലണ്ടന്‍: ചാമ്പ്യന്‍സ്‌ട്രോഫി അവസാനിച്ചതിന് പിന്നാലെ ഐ.സി.സി 2017ലെ ടീമിനെ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 12 താരങ്ങളടങ്ങുന്ന ടീമിനെയാണ് ഐ.സി.സി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടീമിലിടം നേടിയെങ്കിലും ഐ.സി.സിയുടെ നായകന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസാണ്.


Also read ‘ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ് അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല’; എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാമനാന്ദ് കോവിന്ദിന്റെ മുന്‍ പ്രസ്താവന വൈറലാകുന്നുDont miss ‘നിരോധനം മരുന്നിലേക്കും’; ജെലാറ്റിന്‍ ക്യാപ്‌സുളുകള്‍ക്ക് പകരം സസ്യങ്ങളില്‍ നിന്നുള്ള ക്യാപ്‌സുളുകള്‍ ഉത്പാദപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്രം


ബംഗ്ലാദേശിനെ സെമിവരെ എത്തിച്ച തമീം ഇക്ബാലും ഐ.സി.സി ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസ് പന്ത്രണ്ടാമനായി ടീമിലെത്തിയപ്പോള്‍ ശ്രീലങ്ക, ഓസീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആരും ടീമിലെത്തിയിട്ടില്ല.

ഐ.സി.സി ടീം

1. ശിഖര്‍ ധവാന്‍ (ഇന്ത്യ)

2. ഫക്കാര്‍ സമാന്‍ (പാക്കിസ്ഥാന്‍)
3. തമീം ഇക്ബാല്‍ (ബംഗ്ലാദേശ്)
4. വിരാട് കോഹ്ലി (ഇന്ത്യ)
5. ജോ റൂട്ട് (ഇംഗ്ലണ്ട്)
6. ബെന്‍സ്റ്റോക്ക്‌സ് (ഇംഗ്ലണ്ട്)
7. സര്‍ഫ്രാസ് അഹമ്മദ് (പാക്കിസ്ഥാന്‍)
8. ആദില്‍ റഷീദ് ( ഇംഗ്ലണ്ട്)
9. ജുനൈദ് ഖാന്‍ (പാക്കിസ്ഥാന്‍)
10. ഭുവനേശ്വര്‍ കുമാര്‍ ( ഇന്ത്യ)
11. ഹസന്‍ അലി (പാക്കിസ്ഥാന്‍)
12. കെയ്ന്‍ വില്യംസണ്‍ ( ന്യൂസിലാന്‍ഡ്)

Advertisement