എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി
എഡിറ്റര്‍
Wednesday 13th February 2013 10:20am

ദുബായ്: ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 119 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 116 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനവും, 116 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനവും നേടി.

Ads By Google

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ എ.ബി ഡിവില്ലിയേഴ്‌സ് രണ്ടാം സ്ഥാനത്തെത്തി.

ആദ്യ പത്തില്‍ ഇടം നേടിയത് ഇന്ത്യയുടെ മധ്യനിര ബാറ്റസ്മാനായ വീരാട് കോഹ്‌ലി മാത്രമാണ്. കോഹ്‌ലി നിലവില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ മികച്ച പ്രകടനം പുറത്തെടുത്ത  ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ എട്ടാം സ്ഥാനത്തുനിന്ന് ആറിലേക്ക് കുതിച്ചു.

ബൗളര്‍മാരുടെ പട്ടികയില്‍ പാക്കിസ്ഥാന്റെ  താരങ്ങളായ സയിദ് അജ്മലും മുഹമ്മദ് ഹഫീസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍  ക്ലിന്റ് മക്കായ് ആദ്യമായി ഏഴാംസ്ഥാനത്ത് ഇടം പിടിച്ചപ്പോള്‍  അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മിച്ചല്‍ ജോണ്‍സണ്‍ മോശം പ്രകടനത്തെ തുടര്‍ന്ന് 14ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Advertisement